Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTഫ്രറ്റേണിറ്റി പ്രതിഷേധ പ്രകടനം
text_fieldsbookmark_border
കണ്ണൂർ: ജെ.എൻ.യുവിലെ വിദ്യാർഥികൾക്കെതിരെയുള്ള എ.ബി.വി.പി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് ക ണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. പരിപാടി ഡൽഹി യൂനിവേഴ്‌സിറ്റി വിദ്യാർഥിയും സി.എ.എ വിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളിയുമായ റാനിയ സുലൈഖ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലുടനീളം നടക്കുന്ന സമരങ്ങളെ സംഘ്പരിവാർ ഗുണ്ടകളെവെച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതിൻെറ ഭാഗമായാണ് ജെ.എൻ.യുവിൽ എ.ബി.വി.പി ആക്രമണം അഴിച്ചുവിടുന്നത്. വിദ്യാർഥി സമരങ്ങളെ ചോരയിൽ മുക്കി ഇല്ലാതാക്കാൻ കഴിയില്ലെന്നും ഇന്ത്യയിലെ മുഴുവൻ വിദ്യാർഥി സമൂഹവും ഇതിൽ ഒറ്റക്കെട്ടായി അണിചേരുമെന്നും അവർ പറഞ്ഞു. ജാമിഅ മില്ലിയ വിദ്യാർഥി നേതാവ് അബ്ദുല്ല കോട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് ജവാദ് അമീർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ഖദീജ സ്വാഗതവും ശിഹാദ് നന്ദിയും പറഞ്ഞു. പഴയ സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കാൾടെക്സ് ജങ്ഷനിൽ സമാപിച്ചു. അലി മൻസൂർ, കെ.പി. മഷ്ഹൂദ്, അബ്റാർ, സഫ്രീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story