Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTജില്ലയിൽ സമാധാനഭംഗം വരുത്താൻ ആർ.എസ്.എസ് നീക്കം -സി.പി.എം
text_fieldsbookmark_border
പള്ളിക്കുന്ന്: കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ പി. ആനന്ദനെ ക്ഷേത്രത് തിൽ കയറി ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ സി.പി.എം ജില്ല സെക്രട്ടറി ശക്തമായി പ്രതിഷേധിച്ചു. ക്ഷേത്രങ്ങൾ പരിപാവനവും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് വിശ്വാസികൾ ആരാധന നടത്തുന്ന സ്ഥലവുമാണ്. അവിടെയാണ് ആർ.എസ്.എസുകാർ ഒരു പ്രകോപനവുമില്ലാതെ അക്രമം നടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സേവാഭാരതി ആംബുലൻസ് ഡ്രൈവറുമാണ് ആനന്ദനെ വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പൊലീസ് സ്വീകരിക്കണം. ആർ.എസ്.എസ് അക്രമനീക്കത്തെ ജാഗ്രതയോടെ കാണാനും നാട്ടിൽ സമാധാനം തകർക്കുന്നവരെ ഒറ്റപ്പെടുത്താനും ജനാധിപത്യ വിശ്വാസികൾ സന്നദ്ധമാകണമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story