Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTമുട്ടക്കോഴി വളർത്തൽ പദ്ധതി: കോഴിയും കൂടും വിതരണം ചെയ്തു
text_fieldsbookmark_border
തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മയിലെ അംഗങ്ങൾക്കുവേണ്ടി നടപ്പാക്കിവരുന്ന മുട്ടക്കോഴി വളർത്തൽ സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. റിട്ട. ജില്ല കൃഷി ഓഫിസർ എം.കെ. അബ്ദുറഹ്മാൻ സംഗമം അയൽക്കൂട്ടം അംഗം അസ്നത്തിന് കോഴിയും കൂടും കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ പ്രസിഡൻറ് എ.പി. അബ്ദുറഹീം, പീപ്ൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോഓഡിനേറ്റർ എൻ.കെ. അർഷാദ്, സൊസൈറ്റി സെക്രട്ടറി എൻജിനീയർ സി.എം. ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story