Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂർ കോറോത്ത് റോഡിൽ...

അഴിയൂർ കോറോത്ത് റോഡിൽ വീണ്ടും അക്രമം; നാല് ബി.ജെ.പി പ്രവർത്തകരുടെയും ഒരു സി.പി.എം പ്രവർത്തക​െൻറയും വീട് തകർത്തു

text_fields
bookmark_border
അഴിയൂർ കോറോത്ത് റോഡിൽ വീണ്ടും അക്രമം; നാല് ബി.ജെ.പി പ്രവർത്തകരുടെയും ഒരു സി.പി.എം പ്രവർത്തകൻെറയും വീട് തകർത്തു മാഹി: സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന അഴിയൂർ കോറോത്ത് റോഡിൽ നാല് ബി.ജെ.പി പ്രവർത്തകരുടെ വീട് അടിച്ചുതകർത്തു. ഞായറാഴ്ച ആറരയോടെയാണ് സംഭവം. ബി.ജെ.പി അഴിയൂർ പഞ്ചായത്ത് സെക്രട്ടറി കിഴക്കേ പറമ്പത്ത് ജിനേഷ്, ബന്ധുവും അയൽവാസിയുമായ ചന്ദ്രൻ, കൃഷ്ണാലയത്തിൽ (പറമ്പത്ത്) പി.കെ. പവിത്രൻ, മെഴുക്കണ്ടി മോഹനൻ എന്നിവരുടെ വീടുകളാണ് തകർത്തത്. അക്രമത്തിൽ പരിക്കേറ്റ ജിനേഷിൻെറ അമ്മ പ്രസന്നയെ (60) വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ അക്രമസംഭവങ്ങൾക്ക് തുടർച്ചയായി രാത്രി ഏഴരയോടെ സി.പി.എം അഴിയൂർ ലോക്കൽ കമ്മിറ്റിയംഗം വാണിയത്ത് ജയരാജൻെറ വീടിൻെറ വാതിലും ജനൽചില്ലുകളും തകർത്തു. അക്രമത്തിന് പിന്നിൽ സി.പി.എം സംഘങ്ങളാണെന്നും സി.പി.എം ഉന്നത നേതൃത്വത്തിൻെറ അറിവോടെയാണ് അക്രമം അരങ്ങേറിയതെന്നും ബി.ജെ.പി അഴിയൂർ പഞ്ചായത്ത് നേതൃത്വം ആരോപിച്ചു. സി.പി.എം നേതാവ് ജയരാജൻെറ വീട് തകർത്തതിൻെറ പിന്നിൽ ബി.ജെ.പി സംഘങ്ങളാണെന്ന് സി.പി.എമ്മും ആരോപിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകർക്ക് മർദനമേൽക്കുകയും തുടർന്ന് സി.പി.എം സ്തൂപം തകർക്കപ്പെടുകയും ചെയ്തിരുന്നു. അക്രമം തുടരാതിരിക്കാൻ ചോമ്പാൽ സി.ഐ ടി.പി. സുമേഷിൻെറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story