Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2020 11:32 PM GMT Updated On
date_range 4 Jan 2020 11:32 PM GMTവിള പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു; പ്രതിഷേധവുമായി ജനകീയ മുന്നണി
text_fieldsമാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ വിള പരിപാലന കേന്ദ്രം സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിളകളെ ബാധിക്കു ന്ന കീടങ്ങളെ നിരീക്ഷണത്തിലൂടെ കണ്ടെത്തി അവയെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ യഥാസമയം നല്‍കുക എന്നതാണ് വിളപരിപാലന കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എ.ടി. ശ്രീധരൻ, ഉഷ ചാത്തങ്കണ്ടി, അലി മനോളി, കൃഷി ഓഫിസര്‍ വി.കെ. സിന്ധു, കെ.പി സുഷമ, ഷാഹുല്‍ ഹമീദ്, കൃഷി അസിസ്റ്റൻറ് നാരായണന്‍ എന്നിവർ സംസാരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനത്തിന് പദ്ധതിയുടെ സൂത്രധാരൻ മുൻ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് - ആർ.എം.പി.ഐ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ചടങ്ങ് ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. സി. സുഗതൻ അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, കാസിം നെല്ലോളി, പി. രാഘവൻ, ഭാസ്കരൻ മോനാച്ചി, വി.കെ. അനിൽകുമാർ, അശോകൻ ചോമ്പാല, കെ.പി. രവീന്ദ്രൻ, കെ.കെ. പ്രകാശൻ, എം.വി. സെനീദ്, കെ.പി. വിജയൻ, ഇ.ടി. അയ്യൂബ്, കെ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. ഹാരിസ് മുക്കാളി, അയിഷ ഉമ്മർ, എം.പി. രാജൻ, തോട്ടത്തിൽ ശശിധരൻ, പി.കെ. കാസിം, രാധാകൃഷ്ണൻ കാർത്തോളി, ഷഹദ അഴിയൂർ, എം.പി. പ്രേമൻ, ഷെഹീർ എന്നിവർ നേതൃത്വം നൽകി.
Next Story