Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒ.വി. മമ്മുട്ടി...

ഒ.വി. മമ്മുട്ടി ഹാജിക്ക് നാടി​െൻറ വിട

text_fields
bookmark_border
ഒ.വി. മമ്മുട്ടി ഹാജിക്ക് നാടിൻെറ വിട ഇരിക്കൂർ: വ്യാപാര പ്രമുഖനും രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ജില്ലയിൽ തന്നെ നിറസാനിധ്യവുമായിരുന്ന ആയിപ്പുഴയിലെ പൗരപ്രമുഖൻ ഒ.വി. മമ്മുട്ടി ഹാജിക്ക് നാട് കണ്ണീരിൽ കുതിർന്ന വിടനൽകി. ഒ.വി. എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരുന്ന അദ്ദേഹം കൊളപ്പ, ആയിപ്പുഴ, മട്ടന്നൂർ ടൗൺ എന്നിവിടങ്ങളിലായി അര നൂറ്റാണ്ടിലധികം വ്യാപാരം നടത്തിയിരുന്നു. മുസ്ലിംലീഗിലൂടെ ഇന്ത്യൻ നാഷനൽ ലീഗിൽ ആരംഭം മുതൽ പ്രവർത്തിക്കുകയും ആയിപ്പുഴ യൂനിറ്റ്, കൂടാളി പഞ്ചായത്ത്, മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡൻറായും ജില്ല കൗൺസിലറായും വർക്കിങ് കമ്മിറ്റി മെമ്പറുമായി പ്രവർത്തിച്ചിരുന്നു. ആയിപ്പുഴ മഹല്ല് ജമാഅത്തുമായും മതസംഘടനകളുമായും വിവിധ സാംസ്കാരിക വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും അശരണരെ സഹായിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ ആയിപ്പുഴ ജുമാമസ്ജിദിലെ മയ്യിത്ത് നമസ്കാരശേഷം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ ഖബറടക്കി. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ, ജില്ല സെക്രട്ടറി സി. മുനീർ, വിവിധ മേഖലകളിൽപ്പെട്ട മൊയ്തു, കെ.പി. ശ്രീധരൻ, അബ്ദുൽ അസീസ്, എൻ. ബാലൻ, അനിച്ചേരി അച്യുതൻ, ഭാസ്കരൻ, കെ.വി. ഇസ്മാഈൽ, വി.അബ്ദുൽ ഖാദർ, വി. ഹുസയിൽ, കെ.പി. അസീസ് മാസ്റ്റർ, കെ.കെ. കുഞ്ഞിക്കണ്ണൻ, ടി.പി. രവീന്ദ്രൻ, പന്യോടൻ ബാലകൃഷ്ണൻ, കെ. മുഹമ്മദ് അശ്റഫ് ഹാജി, കെ.വി. മാമു എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story