Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടം തുടർക്കഥയാവുന്ന...

അപകടം തുടർക്കഥയാവുന്ന തട്ടാരി ജങ്ഷൻ

text_fields
bookmark_border
അഞ്ചരക്കണ്ടി: അപകടം തുടർക്കഥയാവുകയാണ് തട്ടാരി ജങ്ഷനിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് തട്ടാരി ടൗണിലുണ്ടായത്. ഇന്നലെ പുലർച്ച രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. നാലു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞ് വരുന്ന ജങ്ഷനിലാണ് അപകടങ്ങൾ തുടർക്കഥയാവുന്നത്. അപകടം പതിവാകുന്ന ടൗണിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് അഞ്ചരക്കണ്ടി ശാഖ, മേഖല കമ്മിറ്റികൾ കലക്ടർക്കും മറ്റ് അധികൃതർക്കുമൊക്കെ പരാതി കൊടുത്തിരുന്നു. അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story