Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTശിവഗിരിയിൽ ഗുരുദേവ സന്ദേശങ്ങളുമായി ലിസി മുരളീധരെൻറ 'ഗുരുവന്ദനം'
text_fieldsbookmark_border
ശിവഗിരിയിൽ ഗുരുദേവ സന്ദേശങ്ങളുമായി ലിസി മുരളീധരൻെറ 'ഗുരുവന്ദനം' മാഹി: ഈ വർഷത്തെ ശിവഗിരി തീർഥാടന വേദിയിലും നൃത് ത പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതിൻെറ ചാരിതാർഥ്യത്തിലാണ് ലിസി മുരളീധരൻ. കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി ശിവഗിരിയിലെ തീർഥാടന വേദിയിലെ കലാപരിപാടി തുടങ്ങുന്നത് ലിസിയുടെ നൃത്ത പരിപാടിയോടെയാണ്. ലിസിക്കൊപ്പം മകൾ സരിഗാ മുരളീധരനും അതീഥ അജയകുമാറും അനീഷും ചേർന്ന് അവതരിപ്പിച്ച 'ഗുരുവന്ദനം' വേറിട്ട ദൃശ്യാനുഭവമായി. നേരത്തെ സാഹിത്യ-ചരിത്രകൃതികൾക്ക് നൃത്തഭാഷ്യമൊരുക്കി നിരവധി പരീക്ഷണങ്ങൾ ലിസി നടത്തിയിട്ടുണ്ട്. 2014ലാണ് 'ദൈവദശകം' തിയറ്ററിക്കൽ പെർഫോമൻസായി രണ്ടു മണിക്കൂർ ശിവഗിരിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലും മറ്റ് ഒട്ടേറെ വിദേശ രാജ്യങ്ങളിലും ഗുരുവിൻെറ ജനനം മുതൽ മഹാസമാധി വരെയുളള ചരിത്രവും സന്ദേശവും നൃത്തരൂപത്തിൽ പ്രചരിപ്പിച്ചുവരുന്ന ലിസി, വിവിധ രാജ്യങ്ങളിൽ പോയി അവിടെയുള്ള കലാകാരന്മാർക്ക് പരിശീലനം നൽകി വേദിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story