Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോക്​സോ കേസിൽ...

പോക്​സോ കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ആലക്കോട്: ഏഴു വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയതിന് പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നെല്ലിപ് പാറ കപ്പണ സ്വദേശിയും കരുവഞ്ചാലിലെ ഓട്ടോ വർക്ക്ഷോപ് ജീവനക്കാരനുമായ മൂത്തേടം രാംകുമാറിനെയാണ് (26) ആലക്കോട് എസ്.ഐ ടി.വി. ദിനേശ്കുമാർ അറസ്റ്റ് ചെയ്തത്. പലതവണ അപമര്യാദയായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. യാത്രയയപ്പ് നൽകി ആലക്കോട്: അരങ്ങം ക്ഷീരോൽപാദക സഹകരണ സംഘത്തിൽനിന്നും മുപ്പത്തിയെട്ട് വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ച സെക്രട്ടറി സി.എം. ജോർജിന് യാത്രയയപ്പ് നൽകി. മാത്യു കുറുവാച്ചിറ അധ്യക്ഷത വഹിച്ചു. പരിപാടി രാജശ്രീ കെ. മേനോൻ ഉദ്ഘാടനംചെയ്തു. കെ. മാധവൻ, തോമസ് ആലപ്പാട്ട്, ഡോ. കെ.പി. മുജീബ് റഹ്മാൻ,എൻ.എസ്. അമ്പിളി, ഡോ. ആർ. ഖരേ, ഡോ. അബ്ദുൽ ഹക്കീം, ദീപ ജോസ്, എ.ആർ. സത്യൻ, എൻ.കെ. വാസു, ജോസ് വട്ടമല, കെ.കെ. നാരായണൻ, സി.എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story