Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.പി. നന്ദനൻ...

എ.പി. നന്ദനൻ അനുസ്മരണവും വളൻറിയർ സംഗമവും

text_fields
bookmark_border
പെരിങ്ങത്തൂർ: സി.പി.എം പെരിങ്ങളം ലോക്കൽ സെക്രട്ടറിയായും ഐ.ആർ.പി.സി പാനൂർ സോണൽ കൺവീനറായും പ്രവർത്തിച്ചിരുന്ന എ.പി. നന്ദനൻെറ ഒന്നാം ചരമവാർഷികവും ഐ.ആർ.പി.സി പാനൂർ സോണൽ വളൻറിയർ സംഗമവും നടന്നു. പുല്ലുക്കര വിഷ്ണുവിലാസം യു.പി സ്കൂളിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനംചെയ്തു. ഐ.ആർ.പി.സി പാനൂർ സോണൽ കൺവീനർ എ. പ്രദീപൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി. ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.ആർ.പി.സി ജില്ല ചെയർമാൻ പി.എം. സാജിദ്, പാനൂർ സോണൽ ചെയർമാൻ എൻ.പി. ശശികുമാർ എന്നിവർ സംസാരിച്ചു. സി.പി.എം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ് സ്വാഗതം പറഞ്ഞു. ജില്ലയിൽനിന്ന് തിരഞ്ഞെടുത്ത മികച്ച ഐ.ആർ.പി.സി വളൻറിയർമാർക്കുള്ള എ.പി. നന്ദനൻ സ്മാരക എൻഡോവ്മൻെറും കാഷ് അവാർഡും 35 വർഷം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന തലശ്ശേരിയിലെ പി.പി. മൊയ്തു, പി. ജയരാജനിൽനിന്ന് ഏറ്റുവാങ്ങി. പ്രാദേശിക കലാകാരന്മാർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story