Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2019 11:29 PM GMT Updated On
date_range 29 Dec 2019 11:29 PM GMTതലശ്ശേരിയിൽ ജ്വല്ലറിയിൽ കവർച്ച: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
തലശ്ശേരി: ജ്വല്ലറിയിൽ അതിക്രമിച്ചു കയറി ഒന്നരലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടയം പൊയിൽ കോലിക്കാവ് ശിവം വീട്ടിൽ എം.ടി. വിബീഷിനെ (34) യാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. മെയിൻ റോഡ് വാധ്യാർപീടികക്ക് സമീപത്തെ ശരണ്യ ജ്വല്ലറിയിൽ ശനിയാഴ്ച വൈകീട്ടാണ് മോഷണം നടന്നത്. സമീപത്തെ സി.സി.ടി.വി പരിശോധിച്ച പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ജ്വല്ലറിയുടെ ഷട്ടർ താഴ്ത്തി ഉടമ നന്ദകുമാർ പുറത്തുപോയ സമയത്താണ് പ്രതി വിബീഷ് അകത്ത് കയറി ഒന്നരലക്ഷം രൂപ കവർന്നത്. കട ഉടമ ഉടനെ തലശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് മുമ്പ് നിരവധി കേസുകളിൽ പ്രതിയായ കതിരൂർ കോട്ടയംപൊയിൽ സ്വദേശി വിബീഷിനെ പൊലീസ് തിരിച്ചറിയുന്നത്. മണിക്കൂറുകൾക്കുള്ളിൽതന്നെ വിബീഷിനെ തലശ്ശേരിയിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. തലശ്ശേരി സി.ഐ കെ. സനൽകുമാറിൻെറയും എസ്.ഐ ബിനു മോഹൻെറയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story