Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാതിരിയാട്ടെ...

പാതിരിയാട്ടെ ദുരൂഹമരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: പാതിരിയാട് ലെനിൻ സൻെററിന് സമീപം രണ്ട് വയോധികരെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിണറായി എസ്.ഐ പി.വി. ഉമേഷിൻെറ നേതൃത്വത്തിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ശങ്കരനെല്ലൂർ വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ ശ്രീനിലയത്തിൽ എളഞ്ചേരി നാണു, ഭാര്യാ മാതാവിൻെറ സഹോദരി മാത എന്നിവരെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. നാണു വീടിൻെറ ഹാളിൽ തൂങ്ങിയ നിലയിലും മാത ഹാളിൽതന്നെ തറയിൽ കിടന്ന നിലയിലുമായിരുന്നു. മാതയെ കൊലപ്പെടുത്തിയശേഷം നാണു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. മാതയുടെ ശരീരത്തിൽ മുറിവേറ്റതിൻെറ പാടുകൾ കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെയുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൂടി ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ. ഇരുവരും തമ്മിൽ എന്തെങ്കിലും തർക്കങ്ങളും മറ്റും ഉണ്ടായിരുന്നോയെന്ന കാര്യം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൻെറ ഭാഗമായി എസ്.ഐ കെ.വി. ഉമേശൻെറ നേതൃത്വത്തിൽ പിണറായി പൊലീസും കണ്ണൂരിൽനിന്ന് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വ്യാഴാഴ്ച തന്നെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ബന്ധുക്കളിൽനിന്ന് മൊഴിയെടുക്കും. അതേസമയം, പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്േമാർട്ടത്തിനുശേഷം വെള്ളിയാഴ്ച പാതിരിയാട് കുറ്റിപ്പുറത്തും നാണുവിൻെറ വീട്ടിലും പൊതുദർശനത്തിനുവെച്ച മൃതദേഹങ്ങൾ പയ്യാമ്പലത്ത് സംസ്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story