Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 11:32 PM GMT Updated On
date_range 28 Dec 2019 11:32 PM GMTമതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മാധ്യമങ്ങൾ -എം. മുകുന്ദൻ
text_fieldsതലശ്ശേരി: ഇന്ത്യയിലെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മാധ്യമങ്ങളാണെന്ന് കഥാകൃത്ത് എം. മുകുന്ദൻ. സത്യം വിളിച്ചുപറയുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. രാഷ്ട്രീയക്കാരില്‍നിന്ന് സത്യം പ്രതീക്ഷിക്കാന്‍ കഴിയില്ല. സത്യം പറഞ്ഞാല്‍ പാര്‍ട്ടിക്ക് തന്നെ ദോഷം ചെയ്യുമെന്ന അവസ്ഥയാണ്. തലശ്ശേരി പ്രസ് ഫോറം മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റിൻെറ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്മാരക പത്രപ്രവർത്തക അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുള്ള ശോചനീയാവസ്ഥ വളരെ പ്രയാസം സൃഷ്ടിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൃതദേഹങ്ങളോടുപോലും അനാദരവ് കാട്ടുകയാണ്. രാജ്യത്ത് ഒരുപാട് അസ്വസ്ഥതകള്‍ നിറയുകയാണ്. വിദേശ മാധ്യമങ്ങള്‍പോലും ഇന്ത്യയിലെ സംഭവവികാസങ്ങള്‍ വാര്‍ത്തയാക്കുകയാണ്. സത്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കെതിരെയാണ് ഭീഷണിയുണ്ടാകുന്നെതന്നും എം. മുകുന്ദൻ പറഞ്ഞു. പ്രസ്‌ഫോറം പ്രസിഡൻറ് അനീഷ് പാതിരിയാട് അധ്യക്ഷതവഹിച്ചു. ഫാ. ജി.എസ്. ഫ്രാന്‍സിസ് മുഖ്യാതിഥിയായി. ടി.കെ. ജിതേഷ് (കണ്ണൂർ വിഷൻ റിപ്പോർട്ടർ), സജിത്ത് കൈതേരി (ഗ്രാമിക ന്യൂസ് കാമറാമാൻ) എന്നിവർ എം. മുകുന്ദനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. 5,001 രൂപയും പ്രശസ്തിപത്രവും ഉപഹാരവുമാണ് അവാർഡ്. സെക്രട്ടറി എൻ. പ്രശാന്ത് സ്വാഗതവും വൈസ് പ്രസിഡൻറ് കെ.പി. ഷീജിത്ത് നന്ദിയും പറഞ്ഞു.
Next Story