Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രമേഹബാധിതർക്ക്...

പ്രമേഹബാധിതർക്ക് സൗജന്യ നേത്രരോഗ നിർണയം

text_fields
bookmark_border
തലശ്ശേരി: കേരള സൊസൈറ്റി ഓഫ് ഓപ്താൽമിക് സർജൻസ് സൗജന്യമായി ഡയബറ്റിക്റെറ്റിനോപതി, പ്രമേഹ രോഗനിർണയ ക്യാമ്പും സെമിനാറും പുസ്തക പ്രകാശനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 12.30 വരെ വീനസ് കവലയിലെ കോം ട്രസ്റ്റ് കണ്ണാശുപത്രിയിലാണ് ക്യാമ്പും സെമിനാറും. ഇതിൻെറ ഭാഗമായി കേരള സൊസൈറ്റി ഓഫ് ഓപ്താൽമിക് സർജൻസ് പ്രസിദ്ധീകരിക്കുന്ന 'പ്രമേഹവും നേത്ര സംരക്ഷണവും' എന്ന പുസ്തകത്തി‍ൻെറ പ്രകാശനവും നടക്കും. എ.എൻ. ഷംസീർ എം.എൽ.എ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ഒ.എസ്, ഐ.എം.എ, മലബാർ എൻഡോ ക്രൈൻ സൊസൈറ്റി, സീനിയർ സിറ്റിസൻസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടാതെ ഡയറ്റ് കൗൺസലിങ്, പ്രമേഹരോഗികൾക്കായുള്ള ഭക്ഷണ പ്രദർശനം, പ്രമേഹ ചികിത്സയെക്കുറിച്ചുള്ള ക്ലാസുകൾ എന്നിവയുമുണ്ടാകും. ക്യാമ്പിൽ പെങ്കടുക്കുന്നതിന് 9745478041, 9747140047 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ കോം ട്രസ്റ്റ് കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീനി എടക്ലോൺ, ഡോ. പി.ബി. സജീവ് കുമാർ, സി.കെ. രൺദീപ്, ജി.വി. രാകേശ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story