Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2019 11:31 PM GMT Updated On
date_range 26 Dec 2019 11:31 PM GMTഇരിണാവ് പുതിയ പാലം ഉദ്ഘാടനം അഞ്ചിന്
text_fieldsപഴയങ്ങാടി: പുതുതായി നിർമിച്ച ഇരിണാവ് പാലത്തിൻെറ ഉദ്ഘാടനം അഞ്ചിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. കല്യാശേരി-മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് പാലം നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ജൂലൈയിൽ പ്രത്യേക അനുമതി നൽകി 9.25 കോടിയുടെ ഫണ്ട് അനുവദിക്കുകയായിരുന്നു. ------------------------------------------പാലവും അനുബന്ധ റോഡും നിര്‍മിക്കാനുള്ള സ്ഥലം തടസ്സമില്ലാതെ ലഭ്യമായാല്‍ ടെന്‍ഡര്‍ ആരംഭിക്കാൻ സ്ഥലം വിട്ടുകൊടുക്കുന്നതിൽ ഉടമകള്‍ വൈമുഖ്യം കാണിച്ചതോടെ ഉത്തരവിൻെറ കാലാവധി കഴിഞ്ഞു.------------------------------- തുടർന്ന് 42,38,517 രൂപ, സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കുകയും 16.45 കോടി രൂപയുടെ പുതിയ അനുമതി നൽകുകയുമാണ് ചെയ്തത്. അപ്രോച് റോഡിന് ചെറുകിട ജലസേചന വകുപ്പിൻെറ സ്ഥലവും ലഭ്യമാക്കിയിരുന്നു. ഇരിണാവ് മടക്കര പാലത്തിൻെറ ശിലാസ്ഥാപനം 2018 ജനുവരി ഒമ്പതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നടത്തിയത്. 171 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലത്തിന് ഒമ്പത് സ്പാനുകളാണുള്ളത്. ഇരുഭാഗത്തും നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഇരിണാവ് ഭാഗത്ത് 50 മീറ്ററിലും മാട്ടൂൽ ഭാഗത്ത് 80 മീറ്റർ ദൈർഘ്യത്തിലുമാണ് അപ്രോച് റോഡ് നിർമിച്ചിട്ടുള്ളത്. ഇരിണാവ് ബാങ്കിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന സ്വാഗതം പറഞ്ഞു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.പി. ഷാജിർ, പി. ഗോവിന്ദൻ, ടി. ചന്ദ്രൻ, പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ രാജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ടി.വി. രാജേഷ് എം.എൽ.എയെ ചെയർമാനായും മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.
Next Story