Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2019 11:31 PM GMT Updated On
date_range 26 Dec 2019 11:31 PM GMTഎടക്കാട് സാഹിത്യ വേദി ജില്ലതല സാഹിത്യ മത്സരം
text_fieldsഎടക്കാട്: എടക്കാട് സാഹിത്യ വേദിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ലിറ്റററി ഫെസ്റ്റ്-2020ൻെറ ഭാഗമായി കണ്ണൂർ ജില്ലതലത്തിൽ വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്നു. കഥ, കവിത, നിരൂപണ രചന, ചിത്രരചന (സ്റ്റോറി ഇല്ലസ്ട്രേഷൻ), കവിതാലാപനം, സാഹിത്യ ക്വിസ് മത്സരം, യു.പി, ഹൈസ്കൂൾ, ഹയർ െസക്കൻഡറി വിഭാഗത്തിനു മാത്രമായും, മറ്റുള്ളവ ഒാപൺ വിഭാഗവുമാണ്. മത്സരത്തിന് അയക്കുന്ന ഇനങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചവയാകരുത്. നിരൂപണം ഇക്കഴിഞ്ഞ നവംബർ, ഡിസംബർ, മാസങ്ങളിൽ മലയാളത്തിലെ പ്രമുഖ ആനുകാലങ്ങളിൽ പ്രസിദ്ധീകരിച്ച ഏതെങ്കിലും ചെറുകഥയെ സംബന്ധിച്ചായിരിക്കണം. എൻ. പ്രഭാകരൻെറ ഏഴിനും മീതെ എന്ന കൃതിയെ ആസ്പദിച്ചായിരിക്കും ചിത്രരചന മത്സരം. ഒന്നാം സമ്മാനം 1500 രൂപയും 1000 രൂപയുടെ പുസ്തകങ്ങളും മെമേൻറായും, രണ്ടാം സമ്മാനം 1000 രൂപയും 750 രൂപയുടെ പുസ്തകങ്ങളും മെമേൻറായും, മൂന്നാം സമ്മാനം 500 രൂപയും പുസ്തകങ്ങളും മെമേൻറായുമാണ്. ജനുവരി അഞ്ചിന് കവി സച്ചിദാനന്ദൻ അടക്കമുള്ള പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കവിതാലാപനം ഡിസംബർ 28നും ചിത്രരചന, ക്വിസ് മത്സരങ്ങൾ ജനുവരി നാലിനും നടക്കും. കഥ, കവിത, നിരൂപണ മത്സരത്തിലേക്കുള്ള സൃഷ്ടികൾ ജനുവരി രണ്ടിനകം കൺവീനർ, എടക്കാട് സാഹിത്യ വേദി , കെയർഓഫ് തണൽ, എടക്കാട്-670663 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 9446170220, 9895167025, 9895215073.
Next Story