Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2019 11:29 PM GMT Updated On
date_range 24 Dec 2019 11:29 PM GMT'ബണ്ടിൽ ഓഫ് ഹോപ്' പദ്ധതിക്ക് തുടക്കം
text_fieldsതലശ്ശേരി: അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻെറ 'ബണ്ടിൽ ഓഫ് ഹോപ്' പദ്ധതിയുടെ ഉദ്ഘാടനം മലബാർ കാൻസർ സൻെററിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രാവർത്തികമാക്കിയ പദ്ധതിയാണ് മലബാർ കാൻസർ സൻെററിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. കുട്ടികളിൽ അർബുദ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ വേണ്ട പതിനഞ്ചോളം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകുന്ന പദ്ധതിയാണ് ബണ്ടിൽ ഓഫ് ഹോപ്. മലബാർ കാൻസർ സൻെറർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം നിർവഹിച്ചു. ഐ.ഡി.ആർ.എൽ ചാരിറ്റി ഡയറക്ടർ ഡോ. സുൽഫിക്കർ അലി, ഡോ. ധന്യ, ഡോ. ബിജു, ഹസനുൽ ബന്ന, സോഷ്യൽ വർക്കർ നിള എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും മാജിക് ഡാൻസും അരങ്ങേറി. അർബുദ ബാധിതരായ കുട്ടികളുടെ കൂട്ടായ്മയായ 'മുകുളം' പദ്ധതിയും രൂപവത്കരിച്ചു. അർബുദ രോഗത്തെ പ്രതിരോധിക്കാനും മുൻകൂട്ടി കണ്ടെത്താനും സന്നദ്ധ സംഘടന കൂട്ടായ്മകൾ രൂപവത്കരിച്ചുവരുന്നതായി ഐ.ഡി.ആർ.എൽ ഡയറക്ടർ ഡോ. സുൽഫിക്കർ അലി അറിയിച്ചു. കുട്ടികളുടെ കാൻസർ വിദഗ്ധൻ ഡോ. ആബിദാണ് (യു.എ.ഇ) പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Next Story