Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2019 11:32 PM GMT Updated On
date_range 23 Dec 2019 11:32 PM GMTകാട്ടാന ആക്രമണം: കൃഷിയിടം സന്ദര്‍ശിച്ചു
text_fieldsകേളകം: പന്ന്യാംമലയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വേലിക്കകത്ത് മാത്യുവിൻെറ കൃഷിയിടം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന മാത്യുവിൻെറ കൃഷിയിടമാണ് എം.എല്‍.എ സന്ദര്‍ശിച്ചത്. ഈ സമയം കൃഷിയിടത്തോട് ചേര്‍ന്ന വനത്തില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ ദയനീയ സ്ഥിതി നേരില്‍ക്കണ്ട് മനസ്സിലാക്കിയാണ് എം.എല്‍.എ മടങ്ങിയത്. പരിക്കേറ്റ മാത്യുവിനുള്ള ചികിത്സ പൂർണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് വാച്ചര്‍മാരെ നിയമിക്കുകയും ആനമതിലും ഫെന്‍സിങ്ങും ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണന്‍, വേലിക്കകത്ത് സണ്ണി എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Next Story