Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 11:32 PM GMT Updated On
date_range 22 Dec 2019 11:32 PM GMTഇലക്ട്രിക് പോസ്റ്റിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsbookmark_border
നടുവിൽ: . വിളക്കന്നൂരിലെ ജോസ് പാട്ടംമാടിയിലാണ് (62) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെ മലയോര ഹൈവേയിലെ വിളക്കന്നൂർ താഴെ വിളക്കന്നൂർ റോഡ് ജങ്ഷനിലാണ് അപകടം. വിളക്കന്നൂരിൽനിന്ന് നടുവിലേക്ക് പോകവെ ജോസ് സഞ്ചരിച്ച സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻെറ മൂത്തമകൻ സജിൻ തെങ്ങിൽനിന്ന് വീണ് രണ്ടു വർഷം മുമ്പ് മരിച്ചിരുന്നു. ഇളയമകൻ സുബിൻ ഒരുവർഷം മുമ്പാണ് ഇരിട്ടിക്കടുത്ത് കാറപകടത്തിൽ മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് സംസ്കരിക്കും. ഭാര്യ: സൂസമ്മ തൂബുകൽ. മകൻ: സോനു (മിലിറ്ററി, രാജസ്ഥാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story