Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 11:32 PM GMT Updated On
date_range 21 Dec 2019 11:32 PM GMTകൊയ്ത്തുത്സവം
text_fieldsbookmark_border
കേളകം: അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ കൊയ്ത്തുത്സവവും മൃഗസംരക്ഷണ വകുപ്പിൻെറ സൗജന്യ മുട്ടക്കോഴി വിതരണവും കേളകം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുകിടന്ന സ്ഥലത്ത് കുട്ടികൾ കരനെല്ല് വിതച്ചതാണ് ഇപ്പോൾ കൊയ്തെടുത്തത്. ഹെഡ്മാസ്റ്റർ, പി.ടി.എ പ്രസിഡൻറ്, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികൾ വീതം നൽകി. ക്രിസ്മസ് ആഘോഷം കേളകം: അടക്കാത്തോട് ഗവ. യു.പി സ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം എളിമയുടെ സന്ദേശവുമായി വാളുമുക്ക് കോളനിയിൽ നടത്തി. ആഘോഷത്തിൽ കേളകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൻ ലിസി ജോസഫ് മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് ജെയിംസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story