Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 11:32 PM GMT Updated On
date_range 21 Dec 2019 11:32 PM GMTവെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന സീനിയർ ഇൻറർക്ലബ് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കമായി. കണ്ണൂർ ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻെറ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മേയർ സുമ ബാലകൃഷ്ണൻ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. വെയ്റ്റ് ലിഫ്റ്റിങ് അസോ. ജില്ല പ്രസിഡൻറ് എ.എം.ലിഷാന്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.കെ. പവിത്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.വി. വിനോദ് കുമാർ സ്വാഗതവും എം.പി. സുരാജ് നന്ദിയും പറഞ്ഞു. ആദ്യദിനം നടന്ന 45 കിലോ ഭാരവിഭാഗത്തിൽ തൃശൂരിലെ കെ.ആർ. അമൃത, 49 കിലോയിൽ തൃശൂരിലെ സഫ്ന ജാസ്മിൻ, 55 കിലോയിൽ കോട്ടയത്തെ അഭിരാമി പി. മാത്യു, 59 കിലോയിൽ പി.വി. സനിഗ (കോഴിക്കോട്), 64 കിലോയിൽ സ്വാതി കൃഷ്ണ സി. നായർ (തൃശൂർ), 71 കിലോയിൽ എം.എസ്. സ്നേഹ (തൃശൂർ) എന്നിവർ ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story