Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 11:30 PM GMT Updated On
date_range 19 Dec 2019 11:30 PM GMT'അറബി ഭാഷക്ക് അനന്തസാധ്യതകൾ'
text_fieldsതലശ്ശേരി: മാറിയ ലോകത്ത് അറബിഭാഷയുടെ സാധ്യതകള്‍ അനന്തമാണെന്നും അവയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പുതിയ തലമുറയെ സജ്ജമാക്കണെമന്നും നൈജീരിയ യോബ് സര്‍വകലാശാല ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. സഈദ് ഹുദവി. അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷത്തിൻെറ ഭാഗമായി പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളജില്‍ സംഘടിപ്പിച്ച അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. അബ്ദുല്‍ ജലീല്‍ ഒതായി അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഹുമയൂണ്‍ കബീര്‍, പ്രഫ. പി.കെ. ഇസ്മായില്‍, പ്രഫ. ശഫീഖ് മമ്പറം, പ്രഫ. കെ. മുഹമ്മദ് അഷ്‌റഫ്, ഡോ. മുസഫര്‍ എന്നിവർ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം കോളജ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാല്‍ നിര്‍വഹിച്ചു. പ്രഫ. കെ. അബ്ദുസമദ്, കെ.കെ. മണിലാല്‍, പ്രഫ.ഖൈറുന്നിസ ഫാറൂഖിയ, ഇ. അബ്ദുല്‍ വഹാബ്, കെ. ഫഹദ് എന്നിവർ സംസാരിച്ചു. അറബി ദിനാചരണത്തിൻെറ ഭാഗമായി വിദ്യാർഥികളുടെ വിവിധ മത്സരപരിപാടികളുമുണ്ടായി.
Next Story