Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 11:30 PM GMT Updated On
date_range 19 Dec 2019 11:30 PM GMTഎൻ.ബി.എസ് പുസ്തകോത്സവം
text_fieldsതലശ്ശേരി: സാഹിത്യപ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന 21 മുതൽ 29 വരെ തലശ്ശേരി ബി.ഇ.എം.പി സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. സാഹിത്യം, ചരിത്രം, വൈജ്ഞാനികം തുടങ്ങി വിവിധ മേഖലകളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടാകും. പുസ്തകങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് അനുവദിക്കും. സ്കൂൾ, കോളജ്, ലൈബ്രറികൾക്ക് പ്രത്യേകം ആനുകൂല്യങ്ങളുമുണ്ടാകും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നിരൂപകൻ എൻ. ശശിധരൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ എസ്.പി.സി.എസ് ഡയറക്ടർ പൊന്ന്യം ചന്ദ്രൻ, എ. അശോകൻ, ഭാസ്കരൻ കൂരാറത്ത് എന്നിവർ പെങ്കടുത്തു. ഉൗർേജാത്സവം നാളെ തലശ്ശേരി: കേരള എനർജി മാനേജ്മൻെറ് സൻെററിൻെറ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലതല ഉൗർേജാത്സവം ശനിയാഴ്ച കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി ഉൗർജ ക്വിസ്, ഉപന്യാസം, കാർട്ടൂൺ രചന എന്നീ മത്സരങ്ങൾ നടക്കും. പെങ്കടുക്കുന്ന വിദ്യാർഥികൾ പ്രധാനാധ്യാപകൻെറ സാക്ഷ്യപത്രവുമായി ഹാജരാകണം. രാവിലെ ഒമ്പതരക്ക് രജിസ്ട്രേഷൻ ആരംഭിക്കും. പരിപാടിയോടനുബന്ധിച്ച് വലയ സൂര്യഗ്രഹണ ക്ലാസും മുഴുവൻ കുട്ടികൾക്കും സൗര കണ്ണട വിതരണവുമുണ്ടാകും.
Next Story