Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 11:30 PM GMT Updated On
date_range 19 Dec 2019 11:30 PM GMTമതാധിഷ്ഠിത പൗരത്വം ഭരണഘടന വിരുദ്ധം -ഹാരിസ് ബീരാൻ
text_fieldsപാനൂർ: മതാധിഷ്ഠിത പൗരത്വം ഭരണഘടന വിരുദ്ധമാെണന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. കല്ലിക്കണ്ടി എൻ.എ.എം കോളജ് യൂനിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാരിൽ വിഭജനം നടത്തി ഒരു വിഭാഗത്തെ മതത്തിൻെറ പേരിൽ മാറ്റിനിർത്തുന്നത് ഭീകരമാണ്. ഭരണഘടനക്ക് വിരുദ്ധമായ നിയമമാണ് സർക്കാർ കൊണ്ടുവന്നത്. ഇതിന് മുമ്പ് കൊണ്ടുവന്ന മുത്തലാഖ് ബില്ലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് കൊണ്ടായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടൽ ആശ്വാസം നൽകുന്നതാെണന്നും അദ്ദേഹം പറഞ്ഞു. കിരാത നിയമത്തിനെതിരെ കാമ്പസുകളിൽ നിന്ന് വിപ്ലവങ്ങൾ വരണമെന്നും അത് ഭരണകൂടത്തിൻെറ കണ്ണുതുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിയൻ ചെയർമാൻ താരീഖ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുഹമ്മദ് കുട്ടി, എം.ഇ.എഫ് ചെയർമാൻ ടി. ഖാലിദ് മാസ്റ്റർ, ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ്, ട്രഷറർ അടിയോട്ടിൽ അഹമ്മദ്, ഡോ. ടി. മജീഷ്, മുഹമ്മദ് ഷാഫി, കെ.എം. മുഹമ്മദ് ഇസ്മായിൽ, ഇ. അശ്റഫ്, അലി കുയ്യാലിൽ, കെ. ഹുസ്ന, യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് അൻസീർ എന്നിവർ സംസാരിച്ചു.
Next Story