Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 3:12 AM GMT Updated On
date_range 19 Dec 2019 3:12 AM GMTസംഘ്പരിവാര്‍ ആക്രമണം അപലപനീയം -എസ്.വൈ.എസ്
text_fieldsകണ്ണൂര്‍: രാജ്യത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്നവരെ ആക്രമിക്കുന്നത് സംഘ്പരിവാറിൻെറ അസഹിഷ്ണുതയാണ് വെളിവാക്കുന്നതെന്ന് എസ്.വൈ.എസ് ജില്ല കാബിനറ്റ് അഭിപ്രായപ്പെട്ടു. അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ റഷീദ് നരിക്കോട്, അബ്ദുല്‍ റസാഖ് മാണിയൂര്‍, മുഹമ്മദ് സഖാഫി പൂക്കോം, നിസാര്‍ അതിരകം, അബ്ദുല്‍ ജലീല്‍ സഖാഫി വെണ്മണല്‍, ഷാജഹാന്‍ മിസ്ബാഹി, അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി, മുനീര്‍ നഈമി കരിയാട്, കെ.വി. സമീര്‍ ചെറുകുന്ന് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മൻെറ് പ്രതിഷേധ സംഗമം കണ്ണൂർ: മമ്പറത്ത് വിദ്യാർഥികളെ ആക്രമിച്ച ആർ.എസ്.എസ് സംഘത്തെ നിലക്കു നിർത്തുകയും അറസ്റ്റു ചെയ്യുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് ജവാദ് അമീർ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ മമ്പറം ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് നേരെ സംഘ്പരിവാർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി മമ്പറത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല ജനറൽ സെക്രട്ടറി ശബീർ എടക്കാട്, ജില്ല സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു. നേതാക്കളായ മുഹമ്മദ് ഫറാഷ്, ശബീർ ഇരിക്കൂർ, സഫ്രിൻ ഫർഹാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Next Story