Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ മൂന്നിടത്ത്​...

ജില്ലയിൽ മൂന്നിടത്ത്​ ഉപതെരഞ്ഞെടുപ്പ്​: എടക്കാട്ട് 80.6 ശതമാനം പോളിങ്​

text_fields
bookmark_border
കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ മൂന്നിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് നിയോജക മണ്ഡലത്തില്‍. 80.6 ശതമാനമാണ് ഇവിടത്തെ പോളിങ്. രാമന്തളി പഞ്ചായത്തിലെ ഏഴിമലയില്‍ 77.96ഉം തലശ്ശേരി നഗരസഭയിലെ ടെമ്പിള്‍ വാര്‍ഡില്‍ 67.61 ശതമാനവും വോട്ട് രേഖപ്പെടുത്തി. അതത് തദ്ദേശസ്ഥാപനങ്ങളിൽ ബുധനാഴ്ച രാവിലെ 10ന് വോട്ടെണ്ണും. കോർപറേഷൻ 33ാം വാർഡായ എടക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി. പ്രശാന്ത്, യു.ഡി.എഫിലെ ഷിജു സതീഷ്, എൻ.ഡി.എ സ്ഥാനാർഥിയായി അരുൺ ശ്രീധർ എന്നിവരാണ് മത്സരിച്ചത്. എടക്കാട് ഡിവിഷൻ കൗൺസിലറായിരുന്ന സി.പി.എമ്മിലെ ടി.എം. കുട്ടികൃഷ്ണൻെറ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിലെ കെ.വി. രവീന്ദ്രനെ 93 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് കുട്ടികൃഷ്ണൻ പരാജയപ്പെടുത്തിയത്. കുട്ടികൃഷ്ണന് 1089ഉം കെ.വി. രവീന്ദ്രന് 996ഉം വോട്ടുമാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി അഡ്വ. ശ്രീകാന്ത് വർമക്ക് 217 വോട്ടും കിട്ടി. നിലവിൽ എടക്കാട് ഡിവിഷനിൽ 3032 വോർട്ടർമാരാണുള്ളത്. തലശ്ശേരി: െചാവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്‌ നടന്ന തലശ്ശേരി നഗരസഭയിലെ ടെമ്പിൾ വാർഡിൽ (വാർഡ്- 38) 67.61 ശതമാനം പോളിങ്. സൈദാർ പള്ളി പരിസരത്തെ മുബാറക്ക ഹയർസെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച രണ്ടു ബൂത്തുകളിലാണ് പോളിങ് നടന്നത്. രാവിലെ മുതൽ രണ്ടു ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെെട്ടങ്കിലും ഉച്ചക്കുശേഷം പോളിങ് മന്ദഗതിയിലായി. ആകെയുള്ള 2189 വോട്ടർമാരിൽ 1480 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് േപാളിങ്ങിൽ 128 േവാട്ടുകൾ കൂടിയിട്ടുണ്ട്. പരിചയസമ്പത്തുള്ള മൂന്നു സ്ഥാനാർഥികളാണ് ഇവിടെ ജനവിധിതേടിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി െഎ.എൻ.എല്ലിലെ കെ.വി. അഹമ്മദും യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ എ.കെ. സക്കരിയയും ബി.ജെ.പി സ്ഥാനാർഥിയായി കെ. അജേഷുമാണ് മത്സരിച്ചത്. മുസ്താഖ്‌ കല്ലേരിയും മത്സരരംഗത്തുണ്ടായിരുന്നു. ബി.ജെ.പി അംഗം ഇ.കെ. ഗോപിനാഥിൻെറ മരണത്തെ തുടർന്നാണ് ടെമ്പിൾ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്‌. എ.കെ. സക്കരിയയും കെ. അേജഷും നേരത്തെ തലശ്ശേരി നഗരസഭയിൽ അംഗമായിരുന്നു. എൽ.ഡി.എഫിലെ കെ.വി. അഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ ഏഴിമല ഉൾപ്പെടുന്ന ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 77.96 ശതമാനം പോളിങ്. ഹർത്താൽ ബാധിക്കാത്ത തെരഞ്ഞെടുപ്പിൽ രാവിലെതന്നെ സ്ത്രീകൾ ഉൾപ്പെടെ വോട്ടുചെയ്യാനെത്തി. 1044 വോട്ടർമാരിൽ 814 പേരാണ് വോട്ടുചെയ്യാനെത്തിയത്. എൽ.ഡി.എഫിനുവേണ്ടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം വി. പ്രമോദും യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ വി.വി. ഉണ്ണികൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്. 15 വാര്‍ഡുകളുള്ള രാമന്തളിയില്‍ ഒരു സീറ്റിൻെറ ഭൂരിപക്ഷത്തിനായിരുന്നു സി.പി.എമ്മിന് ഭരണം ലഭിച്ചിരുന്നത്. ഒരു സീറ്റ്് ഒഴിവുവന്നതോടെ നിലവിൽ ഏഴുവീതം പ്രതിനിധികളാണ് ഭരണകക്ഷിയായ എൽ.ഡി.എഫിനും യു.ഡി.എഫിനുമുള്ളത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. ഏഴിമലയുള്‍പ്പെടുന്ന ഏഴാം വാര്‍ഡിൻെറ പ്രതിനിധിയായിരുന്ന സി.പി.എമ്മിലെ പരത്തി ദാമോദരൻെറ നിര്യാണത്തോടെയാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇക്കുറി ബി.ജെ.പി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണിവിടെ നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story