Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2019 11:32 PM GMT Updated On
date_range 17 Dec 2019 11:32 PM GMTധർമടത്തെ പാതയോരങ്ങളിൽ ഇനി പൂക്കളുടെ വസന്തം
text_fieldsധർമടം: മണ്ഡലത്തിലെ ഓരോ പാതയോരങ്ങളും ഇനി പൂമരങ്ങളുടെ വസന്തത്താലും ഫലവര്‍ഗങ്ങളുടെ മാധുര്യത്താലും സമ്പന്നമാകും. മണ്ഡലത്തിലെ പാതയോരങ്ങളില്‍ പൂമരങ്ങളും ഫലവൃക്ഷ തൈകളും െവച്ചുപിടിപ്പിക്കാൻ മുഖ്യമന്ത്രിയുടെ മണ്ഡലം വികസന സമിതിയുടെ തീരുമാനം. 700 വേപ്പ്, 250 മരുത്, 300 മാവ് തുടങ്ങിയ മരത്തൈകളാണ് പരിപാടിയുടെ ഭാഗമായി െവച്ചുപിടിപ്പിക്കുന്നത്. റോഡിൻെറ ഇരു വശങ്ങളിലായി 25 മീറ്റര്‍ വീതം അകലത്തിലാണ് മരത്തൈകള്‍ നട്ടുപിടിപ്പിക്കുക. ആറാംമൈല്‍-പാറപ്രം, പാലയാട്-അണ്ടലൂര്‍, കിണവക്കല്‍-ചാമ്പാട്, പനയത്താംപറമ്പ്-അപ്പക്കടവ്, ചാല-തന്നട-കോയ്യോട്, കാടാച്ചിറ-എടക്കാട്, പാറപ്രം പാലം-മൂന്നുപെരിയ-ചക്കരക്കല്ല്, മുഴപ്പിലങ്ങാട് ബീച്ച് റോഡ് എന്നീ എട്ട് റോഡുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്. പരിപാലനവും സംരക്ഷണവും പ്രാദേശിക സ്ഥാപനങ്ങളെയും വ്യക്തികളെയും ഏല്‍പിക്കാണ് തീരുമാനം. പ്രാദേശികതലത്തിലാണ് വേലികള്‍ നിർമിക്കുന്നത്. ഡിസംബര്‍ 22ന് രാവിലെ എട്ടിന് നടക്കുന്ന നടീല്‍ ഉത്സവത്തില്‍ കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ലബുകള്‍, വായനശാലകള്‍, വയോജനങ്ങള്‍, വിവിധ യുവജന, മഹിള സംഘടനകള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story