Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2019 11:33 PM GMT Updated On
date_range 15 Dec 2019 11:33 PM GMTഭിന്നശേഷിക്കാർക്ക് മെഡിക്കോ ലീഗൽ ക്യാമ്പ്
text_fieldsതലശ്ശേരി: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും തലശ്ശേരി വൈസ്മെൻ ഇൻറർനാഷനൽ ക്ലബിൻെറയും ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി മെഡിക്കോ ലീഗൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ വിജിലൻസ് കമീഷണറും സ്പെഷൽ ജഡജിയുമായ കെ.കെ. ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി െസക്രട്ടറി സബ് ജഡ്ജി സി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എം.വി. ശ്രീലേഖ, നിരാമയ സംസ്ഥാന പ്രസിഡൻറ് കരുണാകരൻ, ഗിരീഷ് തൊവരായി എന്നിവർ സംസാരിച്ചു. കെ. രഞ്ജിത്ത് കുമാർ സ്വാഗതവും ഉസീബ് ഉമ്മലിൽ നന്ദിയും പറഞ്ഞു. ലീഗൽ സർവിസസ് അതോറിറ്റി, ആരോഗ്യം, റവന്യൂ, മോേട്ടാർ വാഹനം, തദ്ദേശ സ്വയംഭരണം, ജല അതോറിറ്റി, നിരാമയ, സാമൂഹിക നീതി, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, വൈദ്യുതി, പൊലീസ്, ഫയർേഫാഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പാരാലീഗൽ വളൻറിയർമാർ, തലേശ്ശരി ബാറിലെ അഭിഭാഷകർ, അക്ഷയകേന്ദ്രം പ്രതിനിധികൾ, വൈസ്മെൻ ക്ലബ് അംഗങ്ങൾ എന്നിവർ പെങ്കടുത്തു. 500ഒാളം ഭിന്നശേഷിക്കാർ ക്യാമ്പിനെത്തി. ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ക്യാമ്പിൽ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.
Next Story