Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2019 11:31 PM GMT Updated On
date_range 14 Dec 2019 11:31 PM GMTഡോലക്കിെൻറ താളത്തിൽ ബാബുഭായ് പാടി...
text_fieldsഡോലക്കിൻെറ താളത്തിൽ ബാബുഭായ് പാടി... തൃക്കരിപ്പൂർ: ചമ്രം പടിഞ്ഞിരുന്ന് മടിയിൽ തിരുകിയ ഡോലക്കിൽ താളംപിടിച്ച് ബാബുഭായ് പാടുകയാണ്. ഹാർമോണിയത്തിൽ ഭാര്യ ലതയുടെ പിന്നണി. മലയാളിയുടെ പ്രിയതാരം കലാഭവൻ മണിയുടെ കരുമാടിക്കുട്ടനിലെ 'നെഞ്ചുടുക്കിൻെറ താളത്തുടിപ്പിൽ' എന്ന ഗാനം ആലപിക്കുമ്പോൾ ഗുജറാത്തിയായ ഗായകൻ സ്വന്തം അവസ്ഥ വിവരിക്കുന്നത് പോലെയാണ് ശ്രോതാക്കൾക്ക് അനുഭവപ്പെട്ടത്. കോഴിക്കോട്ടെ തെരുവ് ഗായകനായ ബാബുഭായ് ഭാര്യ ലതയോടൊപ്പമാണ് തൃക്കരിപ്പൂരിൽ ടി.സി.എൻ കാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിക്കെത്തിയത്. വിഖ്യാത ഗായകൻ എം. മുഹമ്മദ് റഫിയുടെ 'യെ ദുനിയാ യെ മെഹ്ഫിൽ' കിഷോർ കുമാറിൻെറ 'ഓ സാഥീരെ തേരേബിന ക്യാ ജീന' തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഗായകൻ രാജേഷ് തൃക്കരിപ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗദ്ദിക പത്രാധിപർ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഗീതലോകത്ത് അരനൂറ്റാണ്ട് പിന്നിടുന്ന സംഗീതസംവിധായകൻ എം.പി. രാഘവനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ, കെ. സഹജൻ, കെ.വി. പ്രദീപൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പ്രതിഭ തെളിയിച്ച നിരുപം സായ്, പി.പി. അബ്ദുറഹിമാൻ, നിലാമഴ, തീർഥാ പ്രദീപ് എന്നിവരെ അനുമോദിച്ചു.
Next Story