Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2019 11:32 PM GMT Updated On
date_range 23 Nov 2019 11:32 PM GMTതേങ്ങാപ്പിടി ഉത്സവം
text_fieldsകൂത്തുപറമ്പ്: മലബാറിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന പടുവിലായിക്കാവ് ക്ഷേത്രത്തിൽ നടന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഹരിഗോവിന്ദം വിളികളുടെ അകമ്പടിയോടെ നടന്ന തേങ്ങാപ്പിടി ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പ്രത്യേകം ചെത്തിമിനുക്കി ഒരാഴ്ച എണ്ണയിൽ ഇട്ടുവെക്കുന്ന തേങ്ങകൾ വ്രതമെടുത്ത് നിൽക്കുന്ന ജനസഞ്ചനത്തിന് മുന്നിലേക്ക് ഇട്ടുകൊടുക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തടിമിടുക്കുള്ള വാല്യക്കാർ തേങ്ങ കൈക്കലാക്കുന്നതോടെ ഉത്സവം മത്സരത്തിന് വഴിമാറും. ഏറെനേരത്തെ മൽപിടുത്തത്തിന് ശേഷം തേങ്ങകൾ ഓരോന്നായി എറിഞ്ഞ് ഉടക്കുന്നതോടെയാണ് തേങ്ങാപ്പിടിക്ക് പരിസമാപ്തിയാവുക. കൈക്കരുത്തിലൂടെ തേങ്ങകൾ എറിഞ്ഞുടക്കുന്നവരെ നാടിൻെറ പോരാളികളായാണ് പണ്ടുകാലത്ത് സമൂഹം കണ്ടിരുന്നത്. വടേക്ക മലബാറിലെ നാല് ദൈവത്താർക്കാവുകളുമായി ബന്ധപ്പെട്ടതാണ് പടുവിലായിക്കാവിലെ തേങ്ങാപ്പിടിയുടെ ഐതിഹ്യം. പടുവിലായിക്കാവ് ക്ഷേത്രത്തിൽ ഒരാഴ്ച നീളുന്ന പാട്ടുത്സവത്തിൻെറ ഭാഗമായാണ് തേങ്ങാപ്പിടി നടന്നത്. അപൂർവ ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന ചടങ്ങ് കാണാൻ നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
Next Story