Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2019 11:32 PM GMT Updated On
date_range 23 Nov 2019 11:32 PM GMTദൃശ്യവിസ്മയം: 'ദക്ഷിണ' ഇന്ന്
text_fieldsകാസർകോട്: കേരള സ്‌കൂള്‍ കലോത്സവത്തിൻെറ ഭാഗമായി മീഡിയ കമ്മിറ്റിയും ദൃശ്യവിസ്മയ കമ്മിറ്റിയും ചേര്‍ന്ന് കാഞ ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദൃശ്യവിസ്മയം പരിപാടി 'ദക്ഷിണ' ഞായറാഴ്ച വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞകാല കലോത്സവങ്ങളിലെ പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷനാകും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടന്മാരായ സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. -----------ഡിജി------------- ഇ.കെ. ജീവന്‍ ബാബു, കലക്ടര്‍ ഡോ. ഡി സജിത് ബാബു, ഇടുക്കി ജില്ല കലക്ടര്‍ എച്ച്. ദിനേശ് എന്നിവര്‍ പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കും.
Next Story