Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീന്തൽ പരിശീലനം നൽകി

നീന്തൽ പരിശീലനം നൽകി

text_fields
bookmark_border
കണ്ണൂർ: പ്രളയങ്ങളിലും മറ്റ് ജല അപകടങ്ങളിലുമായി നീന്തല്‍ അറിയാവുന്നവര്‍പോലും മുങ്ങിമരിക്കുന്ന സാഹചര്യത്തില ്‍ ദുരന്തങ്ങളെ അതിജീവിക്കാനും അപകടങ്ങളില്‍പെട്ടവരെ രക്ഷപ്പെടുത്താനും യുവതയെ സജ്ജമാക്കാന്‍ കടലിലെ നീന്തല്‍ പരിശീലനം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമി മുഴപ്പിലങ്ങാട് ഉപകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച പരിശീലനപരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രളയകാലത്ത് കൈത്താങ്ങായ യുവതയെ കോര്‍ത്തിണക്കി സംസ്ഥാനത്തിന് സ്വന്തമായൊരു സന്നദ്ധ സേവനസേന എന്ന ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് രൂപവത്കരിച്ച കേരള വളൻററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ ജില്ലയിലെ 35 പേര്‍ക്കാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ പരിശീലനം നല്‍കിയത്. നീന്തലിലെ ലോക റെക്കോഡ് താരം ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തില്‍ ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി ട്രസ്റ്റാണ് ഏകദിന പരിശീലനം നല്‍കിയത്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന്‍, അംഗം അജിത്ത് മാട്ടൂല്‍, ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.കെ. പവിത്രന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറി മിനിമോള്‍ അബ്രഹാം, തീരദേശ പൊലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ. സുനില്‍കുമാര്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍, ദേശീയ സാഹസിക അക്കാദമി മുഴപ്പിലങ്ങാട് സ്‌പെഷല്‍ ഓഫിസര്‍ പി. പ്രണീത, യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ സരിന്‍ ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story