Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2019 11:31 PM GMT Updated On
date_range 20 Nov 2019 11:31 PM GMTകായികമേളയിൽ ജില്ലയിലെ മികച്ച സ്കൂളായ സി.എച്ച്.എമ്മിന് സ്വീകരണം
text_fieldsചക്കരക്കല്ല്: സംസ്ഥാന സ്കൂൾ കായികമേളയിൽ തിളക്കമാർന്ന വിജയം കൈവരിച്ച എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറിയിലെ കായ ിക താരങ്ങൾക്കും പരിശീലകർക്കും പൗരാവലി സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത, മെംബർമാരായ കെ.കെ. അബ്ദുൽ ഫത്താഹ്, സി.കെ. അജിത, യൂസഫ് പുന്നക്കൽ, ഡോ. മുഹമ്മദലി, കെ.കെ. രാജൻ, എം. മുസ്തഫ, മാനേജർ പി. അബ്ദുല്ല, സെക്രട്ടറി അബ്ദുൽ റഹീം, സ്പോർട്സ് അക്കാദമി ചെയർമാൻ ടി.ടി. നൗഷാദ്, പി.ടി.എ പ്രസിഡൻറ് ജി. രാജേന്ദ്രൻ, മദർ പി.ടി.എ പ്രസിഡൻറ് കവിത, പ്രിൻസിപ്പൽ സി. സുഹൈൽ, ഹെഡ്മാസ്റ്റർ പി.പി. സുബൈർ, അബൂബക്കർ, പി.പി.സി. മഹ്മൂദ്, കെ.സി. മുഹമ്മദ് ഫൈസൽ, കൃഷ്ണകുമാർ, കെ.പി. വിനോദ്, പി. മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം എം.കെ. നസീർ, എം. ഗംഗാധരൻ, പുരുഷോത്തമൻ തുടങ്ങിയവർ കായിക താരങ്ങളെ ആശിർവദിച്ചു. കായികാധ്യാപകൻ സാദിഖ് മാസ്റ്റർ, പരിശീലകരായ ശ്രീശൻ കൂടാളി, പുരുഷോത്തമൻ എന്നിവരെ ആദരിച്ചു. തുടർന്ന് ചക്കരക്കല്ല് ടൗണിൽ റാലിയും നടത്തി.
Next Story