Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2019 11:31 PM GMT Updated On
date_range 20 Nov 2019 11:31 PM GMTസംസ്ഥാന സമ്മേളനം ആരംഭിച്ചു
text_fieldsbookmark_border
കണ്ണൂര്‍: അസോസിയേഷന് ഓഫ് ഓട്ടോ മൊബൈല്‍ സംസ്ഥാന സമ്മേളനം പൊലീസ് മൈതാനിയില്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസ ിഡൻറ് കെ.വി. സുമേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രത്നദാസ് അധ്യക്ഷത വഹിച്ചു. കിസിംഗന്, പ്രമോദ് കാളിയത്ത്, കെ.വി. ആൻറണി, ആലിക്കുഞ്ഞ് പന്നിയൂര്‍, പി.പി. സന്തേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ. ജോസഫ് സ്വാഗതവും പി. പ്രസീല്‍ കുമാര്‍ നന്ദിയും പറഞ്ഞു. മേയര്‍ സുമാബാലകൃഷ്ണന് എക്സിബിഷന് ഉദ്ഘാടനം ചെയ്തു. കോര്പറേഷന് കൗണ്‍സിലര്‍ ലിഷാ ദീപക് സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം എം. മുകുന്ദന് ഉദ്ഘാടനം ചെയ്തു. എം.കെ. വിജയന് അധ്യക്ഷത വഹിച്ചു. കെ.ജി. ഗോപകുമാര്‍ സ്വാഗതവും ടി. പത്മനാഭന് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് എൻജിന് ഓവര്‍ ഹോളിങ് മത്സരം, കണ്ണുകെട്ടി എൻജിന് സെറ്റിങ് എന്നിവയുണ്ടാകും. നിഖില്‍ ജോസ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story