Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2019 11:32 PM GMT Updated On
date_range 19 Nov 2019 11:32 PM GMTഹജ്ജ്: ഡിസംബർ അഞ്ചുവരെ അപേക്ഷിക്കാം
text_fieldsനീലേശ്വരം: 2020ൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ അഞ്ചുവരെ അപേക്ഷിക്കാം. പ ൂർണമായും ഓൺലൈൻ വഴി സമർപ്പിക്കേണ്ടുന്ന അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് നൽകേണ്ടത്. പാസ്പോർട്ട് കോപ്പി, ഫോട്ടോ, അപേക്ഷാ ഫീസടച്ച രസീതി മുതലായവ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ വഴി തയാറാക്കിയ അപേക്ഷ ഹജ്ജ് കമ്മിറ്റിക്ക് അയച്ചുകൊടുക്കേണ്ടതില്ല. ഓൺലൈൻ വഴി അപേക്ഷ പ്രക്രിയ സമ്പൂർണമാക്കിയാൽ അപേക്ഷകർക്കുള്ള കവർ നമ്പർ ഹജ്ജ് കമ്മിറ്റി അയച്ചുനൽകുന്നതാണ്. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസർവ് കാറ്റഗറിയിൽപെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുൾപ്പെടുന്ന അപേക്ഷകർ അപേക്ഷയും അനുബന്ധ രേഖകളും ഫീസടച്ച രസീതും ഒറിജിനൽ പാസ്‌പോർട്ടും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ നിശ്ചിത തീയതിക്കകം നേരിട്ട് സമർപ്പിക്കണം. റിസർവ് കാറ്റഗറി ഒഴികെയുള്ള അപേക്ഷകർ അവർക്ക് അവസരം ലഭിച്ചുവെങ്കിൽ മാത്രമേ അപേക്ഷയും മറ്റു രേഖകളും ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ല െട്രയിനർ എൻ.കെ. അമാനുള്ളാഹ് (9446111188), െട്രയിനർമാരായ മഞ്ചേശ്വരം മണ്ഡലം: സുലൈമാൻ കരിവെള്ളൂർ (9496709775), സി. അബ്ദുൽ ഖാദർ മാസ്റ്റർ (9446411353), പി.എം. മുഹമ്മദ് (9895500073), ആയിഷത്ത് താഹിറ (9995335821), കാസർകോട് മണ്ഡലം: മുഹമ്മദ് സലീം (9446736276), ടി.കെ. സിറാജുദ്ദീൻ (9447361652), എം. അബ്ദുൽ റസാഖ് (9388454747), ഉദുമ മണ്ഡലം: സി. ഹമീദ് ഹാജി (9447928629), അബ്ദുൽ ഖാദർ (9446296917), സഫിയാബി (9495985759), കാഞ്ഞങ്ങാട് മണ്ഡലം: എം.ടി. അഷ്‌റഫ് (9496143420), എൻ.പി. സൈനുദ്ദീൻ (9446640644), തൃക്കരിപ്പൂർ മണ്ഡലം: ഇ.കെ. അസ്‌ലം (9961501702), കെ. മുഹമ്മദ് കുഞ്ഞി (9447878406), എ.പി.പി. കുഞ്ഞഹമ്മദ് (9400460404), ടി.എം. മുഹമ്മദ് (8891242313).
Next Story