Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2019 11:31 PM GMT Updated On
date_range 18 Nov 2019 11:31 PM GMTപെൻഷൻ മസ്റ്ററിങ് വയോജനങ്ങൾക്ക് ദുരിതമാകുന്നു
text_fieldsകൂത്തുപറമ്പ്: പെൻഷൻ മസ്റ്ററിങ് നിർബന്ധമാക്കിയുള്ള സർക്കാർതീരുമാനം വയോജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. നൂറുകണക്കിന് വയോജനങ്ങളാണ് ആദ്യദിനത്തിൽ പെൻഷൻ മസ്റ്ററിങ്ങിന് വേണ്ടി അക്ഷയകേന്ദ്രങ്ങളിലെത്തി നിരാശയോടെ മടങ്ങിയത്. അർഹതയില്ലാതെ പെൻഷൻ കൈപ്പറ്റുന്നവരെ ഒഴിവാക്കുന്നതിനും നടപടികൾ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻെറ നേതൃത്വത്തിൽ പെൻഷൻ മസ്റ്ററിങ് നടപ്പിലാക്കുന്നത്. വാർധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ അടക്കമുള്ള സാമൂഹിക സുരക്ഷ പെൻഷനുകൾ വാങ്ങുന്നവരെല്ലാം മസ്റ്ററിങ്ങിന് വിധേയമാകണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. അതോടൊപ്പം വിവിധ ക്ഷേമനിധി ബോർഡിൽനിന്നുള്ള പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിങ്ങിന് ഹാജരാകേണ്ടതുണ്ട്. ഇതോടെ പെൻഷൻ ഗുണഭോക്താക്കളായ വയോജനങ്ങൾ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്.
Next Story