Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2019 11:31 PM GMT Updated On
date_range 18 Nov 2019 11:31 PM GMTകോടതിയിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയെന്ന്; സബ്ജയിൽ നിർമാണം വിവാദത്തിൽ
text_fieldsകൂത്തുപറമ്പ്: കൂത്തുപറമ്പിൽ സബ്ജയിൽ നിർമിക്കാനുള്ള ജയിൽ വകുപ്പിൻെറ തീരുമാനം വിവാദത്തിലേക്ക്. മുനിസിഫ് കോടതിയിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയുള്ള ജയിൽ നിർമാണമാണ് വിവാദമായി മാറിയത്. ബദൽ റോഡ് ഒരുക്കാതെയുള്ള സബ്ജയിൽ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബാർ അസോസിയേഷൻ. ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന കൂത്തുപറമ്പ് മുനിസിഫ് കോടതിയിലേക്കുള്ള പ്രധാന റോഡ് തടസ്സപ്പെടുത്തിയുള്ള സബ് ജയിൽ നിർമാണമാണ് വിവാദമായി മാറിയിട്ടുള്ളത്. സബ് രജിസ്ട്രാർ ഓഫിസിനുമുന്നിൽനിന്ന് ആരംഭിക്കുന്ന കോടതി റോഡിലൂടെയാണ് മജിസ്ട്രേറ്റ് കോടതി, പഴയ പൊലീസ് സ്റ്റേഷൻ, മുൻസിഫ് കോടതി, ഉപജില്ല വിദ്യാഭ്യാസ ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിർദിഷ്ട സബ്ജയിൽ നിർമാണം ആരംഭിക്കുന്നതോടെ മുനിസിഫ് കോടതിയിലേക്കുള്ള റോഡ് ഇല്ലാതാകുമെന്ന് കൂത്തുപറമ്പ് ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. സി.വി. അനിൽ പ്രകാശ് പറഞ്ഞു. അതേസമയം, സബ്ജയിലിനുവേണ്ടി നിലവിലുള്ള കോടതി റോഡ് ഏറ്റെടുക്കേണ്ടിവരുമ്പോൾ ബദൽ റോഡ് നിർമിക്കുമെന്നാണ് ജയിൽവകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഈമാസം അവസാനവാരം മുഖ്യമന്ത്രി സബ്ജയിലിന് തറക്കല്ലിടാനിരിക്കെ കോടതിയിലേക്കുള്ള ബദൽറോഡ് ഇനിയും യാഥാർഥ്യമായിട്ടില്ല.
Next Story