Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 11:33 PM GMT Updated On
date_range 17 Nov 2019 11:33 PM GMTഒ. സുബൈർ അനുസ്മരണം
text_fieldsതലശ്ശേരി: വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളിൽ നേതൃപരമായ പങ്കാളിത്തം വഹിച്ച ഒ. സുബൈറിനെ തലശ്ശേരി മുസ്ലിം അസ ോസിയേഷൻെറ നേതൃത്വത്തിൽ അനുസ്മരിച്ചു. പിലാക്കൂൽ മദ്റസത്തുൽ ഇസ്ലാമിയ സ്കൂളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എസ്. അബൂബക്കർ, ആർ.കെ. വിജയൻ, സി.എ. അബൂബക്കർ, അഡ്വ. കെ.എ. ലത്തീഫ്, വി.കെ. ഹുസൈൻ, പി.പി. മൊയ്തു, പി.എം. അബ്ദുൽ റഷീദ്, എ.കെ. ഇബ്രാഹീം, സി.ടി. ഖാലിദ്, എ.സി. ജലാലുദ്ദീൻ, ഇ.എ. ലത്തീഫ്, കെ.പി. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. തലശ്ശേരി: ഒ. സുബൈറിൻെറ നിര്യാണത്തിൽ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി സെക്രേട്ടറിയറ്റ് യോഗം അനുശോചിച്ചു. പ്രസിഡൻറ് പി.എം. അബ്ദുന്നാസിർ അധ്യക്ഷത വഹിച്ചു. എ.പി. അജ്മൽ, നസീമ ടീച്ചർ എന്നിവർ സംസാരിച്ചു. എ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.െഎ ഭക്ഷണ വിതരണം തലശ്ശേരി: ഡി.വൈ.എഫ്.െഎ ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിയിൽ കോടിയേരി നോർത്ത് മേഖല കമ്മിറ്റിക്ക് കീഴിലെ കൊപ്പരക്കളം യൂനിറ്റ് നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. ചലച്ചിത്രതാരം ബിനീഷ് കോടിയേരി വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ, ബ്ലോക്ക് പ്രസിഡൻറ് എൻ.പി. ജസീൽ, കെ.വി. വിജേഷ്, എസ്.കെ. അർജുൻ എന്നിവർ നേതൃത്വം നൽകി.
Next Story