Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 11:31 PM GMT Updated On
date_range 17 Nov 2019 11:31 PM GMTപാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് കെട്ടിടം നൽകിയ ഉടമകൾ വെട്ടിലായി
text_fieldsരണ്ടുവർഷം കഴിഞ്ഞിട്ടും വാടക ലഭിച്ചില്ല, ഉടമ നിയമപോരാട്ടത്തിലേക്ക് പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ല വി ദ്യാഭ്യാസ ഓഫിസിനായി കെട്ടിടം വിട്ടുകൊടുത്ത മാങ്കടവിലെ വനിതകളായ കെട്ടിട ഉടമകൾ വെട്ടിലായി. 2017 െസപ്റ്റംബർ മാസത്തിലാണ് ലക്ഷങ്ങൾ ചെലവിട്ട് സൗകര്യങ്ങൾ ഒരുക്കി ഉടമ വിദ്യാഭ്യാസ വകുപ്പിന് കെട്ടിടം വാടകക്ക് കൈമാറിയത്. 2011 നവംബർ മുതൽ കല്യാശ്ശേരിയിൽ പ്രവർത്തിച്ച കെട്ടിടം ജീർണിച്ചതിനെ തുടർന്ന് മാറണമെന്ന കണ്ണൂർ ജില്ല കലക്ടർ, അന്നത്തെ വിദ്യാഭ്യാസ ഉപഡയറക്ടർ, ഡി.പി.ഐ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് 2017 െസപ്റ്റംബർ 25ന് കീച്ചേരിയിലെ വാടക കെട്ടിടത്തിലേക്ക് മാറിയത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുൻകൂർ അനുമതിയും നൽകിയിരുന്നു. എന്നാൽ, കെട്ടിടം വാടകക്ക് നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക കിട്ടാതെ പല വാതിലുകളും മുട്ടുകയാണ് കെട്ടിട ഉടമകൾ. വാടകയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ നിരവധി തവണ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ്, തിരുവനന്തപുരം പൊതു വിദ്യാഭ്യാസ വകുപ്പ് ഓഫിസ് എന്നിവിടങ്ങളിലെല്ലാം നേരിട്ടും ദൂതന്മാർ വഴിയും നിരവധി തവണ ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അവർ പറയുന്നത്. ശരിയാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഉടമകൾ പറഞ്ഞു. ഉടൻ കെട്ടിടം ഒഴിഞ്ഞുകിട്ടാൻ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അവർ. അതേസമയം, വാടക ഉടന്‍ നിശ്ചയിച്ചുനല്‍കാനുള്ള നടപടികള്‍ ഇപ്പോഴും നടത്തിവരുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
Next Story