Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമധ്യദൂരത്തിൽ സ്വർണ...

മധ്യദൂരത്തിൽ സ്വർണ പറവകളായി അമിതും ചാന്ദ്നിയും റിജോയിയും പിന്നെ സനികയും

text_fields
bookmark_border
മാങ്ങാട്ടുപറമ്പ്: . എറണാകുളത്തിൻെറ സ്വർണവേട്ടയോടെയാണ് ട്രാക്കുണർന്നത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ കോത മംഗലം മാർബേസിൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.വി. അമിത് (8.46.49 സെക്കൻഡ്) യൂനിവേഴ്സിറ്റി സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിലെ ആദ്യ സ്വർണജേതാവായി. കണ്ണൂർ എളയാവൂർ സി.എ.എം എച്ച്.എസ്.എസിലെ വിഷ്ണു ബിജു (8.49.18) വെള്ളിയും പാലക്കാട് പറളി സ്കൂളിലെ കെ. അഖിൽ (8.56.41) വെങ്കലവും നേടി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പതിവ് തെറ്റിക്കാതെ കുമരംപുത്തൂർ കല്ലടി സ്കൂളിലെ സി. ചാന്ദ്നി (10.45.37) പാലക്കാടിന് ആദ്യ സ്വർണം സമ്മാനിച്ചു. തിരുവനന്തപുരം സായിയിലെ മിന്നു പി. റോയി (10.47.45) വെള്ളിയും പാലക്കാട് മുണ്ടൂർ സ്കൂളിലെ എസ്. അനന്യ (10.59.29) വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ജെ. റിജോയിലൂടെ പാലക്കാടിന് രണ്ടാം സ്വർണം. പട്ടഞ്ചേരി ജി.എച്ച്‌.എസിലെ താരമായ റിജോയി 9.02.90 സെക്കൻഡിലാണ് സ്വർണ കുതിപ്പ് പൂർത്തിയാക്കിയത്. പറളി സ്കൂളിലെ കെ. അരുൺ (9.06.01) വെള്ളിയും ഇടുക്കി നെടുങ്കണ്ടം സി.എസ്.എച്ച് സ്കൂളിലെ അഭിഷേക് ജോൺ മാത്യു (9.06.30) വെങ്കലവും സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിലെ കെ.പി സനികയും അനശ്വര ഗണേഷനും സ്വർണവും വെള്ളിയും നേടി. സനിക 10.31.83 സെക്കൻഡിലും അനശ്വര 10.38.84 സെക്കൻഡിലുമാണ് ഫിനിഷ് ലൈൻ കടന്നത്. കോട്ടയം എസ്.എം.വി എച്ച്.എസ്.എസിലെ ദേവിക ബെൻ (10.39.99) വെങ്കലവും സ്വന്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story