Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 11:33 PM GMT Updated On
date_range 15 Nov 2019 11:33 PM GMTപൗരസ്വീകരണം നൽകി
text_fieldsപയ്യന്നൂർ: 2018--19 വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികൾക്കുള്ള കായകൽപ രണ്ടാം സ്ഥാനം നേടിയ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക് നഗരസഭയുടെ നേതൃത്വത്തിൽ . കഴിഞ്ഞദിവസമാണ് മന്ത്രി കെ.കെ. ശൈലജയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങിയത്. എൽ.ഐ.സി ജങ്ഷനിൽനിന്നാരംഭിച്ച ഘോഷയാത്രക്കുശേഷം ആശുപത്രി പരിസരത്ത് നടന്ന സ്വീകരണയോഗം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സഞ്ജീവൻ, പി.വി. കുഞ്ഞപ്പൻ, ഇന്ദുലേഖ പുത്തലത്ത്, വി. ബാലൻ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുനിത ഉണ്ണികൃഷ്ണമേനോൻ സ്വാഗതവും ഡോ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Next Story