Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 11:32 PM GMT Updated On
date_range 14 Nov 2019 11:32 PM GMTനെഹ്‌റു ജയന്തി ആഘോഷം
text_fieldsകണ്ണൂര്‍: പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിൻെറ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു ജയന്തി ആഘോഷത്തിൻെറ ഭാഗമായി ഡി.സി.സി ഓഫിസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി. മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി. പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, എന്‍.പി. ശ്രീധരന്‍, മുണ്ടേരി ഗംഗാധരന്‍, എം.പി. വേലായുധന്‍, സുരേഷ് ബാബു എളയാവൂര്‍, സി.ടി. ഗിരിജ, റഷീദ് കവ്വായി, കാട്ടാമ്പള്ളി രാമചന്ദ്രന്‍, സി.വി. സന്തോഷ്, അജിത്ത് മാട്ടൂല്‍, പി. മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടന്‍ രാഗേഷ് എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. പുതിയാപ്പറമ്പ് ജവഹർ ബാലഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. സുജിത്ത് കുമാർ, സി.സി. ദേവദാസ്, പി.വി. മഹേഷ്, കെ. ബാബുരാജ്, രൂപ ഗോപാലൻ, വനജ എന്നിവർ സംസാരിച്ചു.
Next Story