Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോട്ടലുകളിലും...

ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണം -ജില്ല കലക്ടർ

text_fields
bookmark_border
ഉപഭോക്താക്കൾക്കായി ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കാനും നിർദേശം കണ്ണൂർ: ഹോട്ടലുകളിലും തട്ടുകടകളിലും നൽകുന് ന ആഹാര പദാർഥങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ രാത്രികാല പരിശോധനകൾ നടത്തുന്നതിന് ജില്ല കലക്ടർ ടി.വി. സുഭാഷ് നിർദേശം നൽകി. എല്ലാ ഭക്ഷ്യവസ്തു വിപണന കേന്ദ്രങ്ങളിലും ഉപഭോക്താക്കൾക്ക് പരാതിപ്പെടാനുള്ള ഭക്ഷ്യസുരക്ഷ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിൻെറ നേതൃത്വത്തിൽ കലക്ടറേറ്റ് ചേംബറിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ ഉപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഹോസ്റ്റൽ മെസ്സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാൻറീനുകളിലും കുട്ടികൾക്കു നൽകുന്ന ഭക്ഷണപദാർഥങ്ങളുടെയും വയോജന കേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും അന്തേവാസികൾക്കു നൽകുന്ന ഭക്ഷണത്തിൻെറയും ഗുണനിലവാരം ഉറപ്പുവരുത്തണം. ബോഗ്, മോഡൽ ഗ്രാമപഞ്ചായത്ത് പദ്ധതി എന്നിവ ഫലപ്രദമാക്കാനും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം തേടുന്നതിനായി അതത് സബ് കലക്ടറുമായി ബന്ധെപ്പടാനും കലക്ടർ നിർദേശിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിൻെറ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി എൻ.സി.സി, എസ്.പി.സി, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായം തേടാമെന്നും കലക്ടർ സൂചിപ്പിച്ചു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലയിലെ പൊലീസ്, എക്സൈസ്, സാമൂഹിക നീതി, ആരോഗ്യം, ലീഗൽ മെേട്രാളജി വകുപ്പ് അധ്യക്ഷന്മാർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story