Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2019 11:33 PM GMT Updated On
date_range 13 Nov 2019 11:33 PM GMTപൊതുശ്മശാനത്തിന് താഴ് വീണു
text_fieldsകൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൻെറ നിയന്ത്രണത്തിൽ പൂവത്തിൻകീഴിലുള്ള പൊതുശ്മശാനത്തിന് താഴുവീണു. സമീപവാസികളുടെ പരാതിയെ തുടർന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് ശ്മശാനം താൽക്കാലികമായി അടച്ചത്. വിറക് ഉപയോഗിച്ച് ചൂളയിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന രീതിയായിരുന്നു ചിറ്റാരിപ്പറമ്പ് ശ്മശാനത്തിൽ. സംസ്കാരം നടക്കുന്ന ഘട്ടത്തിൽ ഉയരം കുറഞ്ഞ പുകക്കുഴലിലൂടെ ദുർഗന്ധം വമിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. അതോടൊപ്പം നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് ശ്മശാനം നിർമിച്ചതെന്നും ആക്ഷേപമുണ്ട്. പരിസരത്തുള്ളവർ ഇതുസംബന്ധിച്ച് രണ്ടു വർഷം മുമ്പ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അധികൃതർക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ഇടപെട്ടതിനെ തുടർന്നാണ് ശ്മശാനം താൽക്കാലികമായി അടച്ചിടാൻ കലക്ടർ ഉത്തരവിട്ടിട്ടുള്ളത്. പഞ്ചായത്ത് ശ്മശാനം താൽക്കാലികമായി അടച്ചതോടെ സംസ്കാരത്തിന് മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ട അവസ്ഥയിലാണ് ചിറ്റാരിപ്പറമ്പ് നിവാസികൾ.
Next Story