Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 11:33 PM GMT Updated On
date_range 12 Nov 2019 11:33 PM GMTജില്ല ചിത്രരചന മത്സരം
text_fieldsകണ്ണൂർ: വട്ടക്കുളം ഗ്രാമിക ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. നവംബർ 17ന് രാവിലെ 10ന് കടലായി സൗത്ത് യു.പി സ്കൂളിലാണ് മത്സരം. പെങ്കടുക്കാനാഗ്രഹിക്കുന്നവർ 15ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9946254605. മത്സരാർഥികൾ പഠിക്കുന്ന സ്കൂളുകളിൽനിന്നുള്ള സാക്ഷ്യപത്രം, പെയിൻറ്, ബ്രഷ് എന്നിവ കൊണ്ടുവരണം. വാളയാർ: സി.ബി.െഎ അേന്വഷിക്കണം കണ്ണൂർ: വാളയാർകേസ് സി.ബി.െഎ അേന്വഷിച്ച് മുഴുവൻ പ്രതികളെയും ശിക്ഷിക്കണമെന്ന് ഭാരതീജയ പട്ടിക ജനസമാജം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കുഞ്ഞമ്പു കല്യാശ്ശേരി, ഹരിദാസ് പാലയാട്, കണ്ണൻ വിശ്വൻ കാനാച്ചേരി, ശശി മാസ്റ്റർ, വിനോദ്, സരോജിനി, ഗോപി പട്ടുവം, സഹദേവൻ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്കരിക്കണം കണ്ണൂർ: കേന്ദ്ര തുല്യത ഉറപ്പുവരുത്തി സംസ്ഥാന പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ എളയാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല സെക്രട്ടറി കെ. സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം.കെ. പ്രകാശിനി അധ്യക്ഷത വഹിച്ചു. സംസ്ഥന സമിതിയംഗം രവീന്ദ്രൻ കോയ്യോടൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ചൊവ്വ ഹൈസ്കൂളിൽനിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എളയാവൂർ മേഖലയിൽനിന്ന് വിജയം നേടിയവരെ ജില്ല ജോ. സെക്രട്ടറി പി.സി. േപ്രമവല്ലി ടീച്ചർ അനുമോദിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ. ബാലകൃഷ്ണൻ, ടി. പ്രദീപൻ, എ. സഹദേവൻ, സി.വി. രഘു, വി.വി. ശിശുപാലൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം. പത്മനാഭൻ സ്വാഗതവും വനിതഫോറം കൺവീനർ എ.ടി. പ്രസന്ന നന്ദിയും പറഞ്ഞു.
Next Story