Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:33 PM GMT Updated On
date_range 11 Nov 2019 11:33 PM GMTനബിദിനാഘോഷം
text_fieldsഉരുവച്ചാൽ: പഴശ്ശി ഹിദായത്തുൽ ഇസ്ലാം സംഘത്തിൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന മീലാദുന്നബി സംഗമവും മതപ്രഭാഷണവും പഴ ശ്ശി സുബുലുസ്സലാം ഗ്രൗണ്ടിൽ ബി. ഹസൻ നഗറിൽ തുടങ്ങി. പ്രസിഡൻറ് കെ.പി. യൂസഫ് ഹാജി പതാക ഉയർത്തി. പഴശ്ശി പള്ളി പരിസരത്തുനിന്ന് ആരംഭിച്ച നബിദിന റാലി ദഫ്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ ഉരുവച്ചാൽ, കടപ്പുറം, ഇടപഴശ്ശി എന്നിവിടങ്ങളിൽ മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. നബിദിന സമ്മേളനം അബ്ദുല്ല ഫൈസിയുടെ അധ്യക്ഷതയിൽ ഖത്തീബ് മുഹമ്മദ് ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. ഖാദി എ.പി. മഹമ്മൂദ് ഹാജി പ്രാർഥന നടത്തി. മദ്റസ വിദ്യാർഥികളുടെ ഫ്ലവർ ഷോ, കലാപരിപാടികൾ എന്നിവ നടന്നു. അബ്ദുൾ ഹഖീം സഅദി, അലി ദാരിമി, എൻ. അബ്ദുൽ സലാം, കെ.കെ. അബ്ദുൽ സലാം, അബ്ദുൽ അസീസ് ഫൈസി, കബീർ അസ്ഹരി, നിസാർ മൗലവി, അബ്ദു റസാഖ് മൗലവി എന്നിവർ സംസാരിച്ചു. കെ.ടി. അഹമ്മദ് കുട്ടി കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഉരുവച്ചാൽ: നെല്ലൂന്നി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉസ്മാൻ ഹാജി നഗറിൽ എം.പി. അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു.
Next Story