കൈകോർക്കാം, ഷമീറിെൻറ ജീവനായി

05:02 AM
09/11/2019
കൈകോർക്കാം, ഷമീറിൻെറ ജീവനായി തലശ്ശേരി: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായത്തിനായി കാത്തിരിക്കുന്നു. ധർമടം വെള്ളൊഴുക്കിലെ ഷംസീറാസിൽ നാരോൻ ഷമീറാണ് കിഡ്നി മാറ്റിവെക്കാൻ ഉദാരമനസ്കരുടെ സഹായം തേടുന്നത്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസിന് വിധേയനാകുന്ന ഷമീറിന് ഇതിനകം വലിയ സാമ്പത്തിക ചെലവുണ്ടായി. വൃക്ക മാറ്റിവെക്കാനും തുടർന്നുള്ള ചികിത്സക്കും ഭാരിച്ച ചെലവുവരും. കുടുംബത്തിന് താങ്ങാനാവുന്നതല്ല ഇത്. പോളിഷ് തൊഴിലാളിയായിരുന്ന ഷമീറിൻെറ കുടുംബത്തിൻെറ ദയനീയാവസ്ഥ കണ്ട് ധർമടം പഞ്ചായത്തിലെ നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗം ചേർന്ന് ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജം ചെയർപേഴ്സനും മുജീബ് ബടയിൽ കൺവീനറും എം. സമ്പത്ത്കുമാർ ട്രഷററുമായാണ് കമ്മിറ്റി. നാരോൻ ഷമീർ ചികിത്സ കമ്മിറ്റി എന്ന പേരിൽ ഫെഡറൽ ബാങ്ക് തലശ്ശേരി ശാഖയിൽ എസ്.ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 10880100258089, IFSC CODE FDRL0001088. ഷമീറിനെ സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.
Loading...