അപകടത്തിൽപെട്ട ഒാ​േട്ടായിൽ യുവാവ്​ മരിച്ച നിലയിൽ

05:02 AM
09/11/2019
കണ്ണൂർ: അപകടത്തിൽപെട്ട ഒാേട്ടായിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പരപ്പിൻമൊട്ട താഴത്തെ വീട്ടിൽ മുഹമ്മദ് നബീലിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കക്കാട് അരയാൽതറക്ക് സമീപത്താണ് ഒാേട്ടാറിക്ഷ പോസ്റ്റിലിടിച്ച് അപകടത്തിൽപെട്ട നിലയിൽ കണ്ടത്. ഒാേട്ടാറിക്ഷക്കകത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസാണ് യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം എ.കെ.ജി ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സലാമിൻെറയും പരേതയായ മൈമൂനയുടെയും മകനാണ്. സഹോദരി: അഷീല.
Loading...