Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2019 11:32 PM GMT Updated On
date_range 1 Nov 2019 11:32 PM GMTഫോട്ടോഗ്രാഫേഴ്സ് അസോ. ജില്ല സമ്മേളനം തലശ്ശേരിയിൽ
text_fieldsതലേശ്ശരി: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35ാമത് ജില്ല സമ്മേളനം നാല്, അഞ്ച്, ആറ് തീയതികളിൽ തലശ്ശേരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് വൈകീട്ട് മൂന്നരക്ക് കോട്ടയംപൊയിലിലെ കിരൺ അേശാകിൻെറ വീട്ടിൽനിന്ന് ഏറ്റുവാങ്ങുന്ന കൊടിമരവും സിറ്റി ഭരതൻെറ ചിറക്കരയിലെ വീട്ടിൽനിന്ന് പുറപ്പെടുന്ന പതാകജാഥയും സംഗമിച്ച് നഗരംചുറ്റി സമ്മേളനവേദിയായ തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പതാക ഉയർത്തും. 10ന് ഫോട്ടോ പ്രദർശനം ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം നോവലിസ്റ്റ് എം. മുകുന്ദനും ഉദ്ഘാടനം ചെയ്യും. 10.30ന് ട്രേഡ് ഫെയർ തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കൃഷ്ണദാസ് മാധവി, നിഷാന്ത് തിലാന്നൂർ, പ്രിജേഷ് ബാബു, സുനിൽ വടക്കുമ്പാട്, പി.ടി.കെ. രജീഷ്, പ്രശാന്ത് പട്ടൻ എന്നിവർ പങ്കെടുത്തു.
Next Story