Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2019 11:32 PM GMT Updated On
date_range 1 Nov 2019 11:32 PM GMTആര്‍ദ്രം മിഷന്‍ ജനകീയ കാമ്പയിൻ
text_fieldsകണ്ണൂർ: സമഗ്ര ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ആര്‍ദ്രം മിഷന്‍ ജനകീയ കാമ്പയിൻ തദ്ദേശസ്ഥാപനതലത്തിലേക്ക്. ആരോഗ്യ, ചികിത്സാപദ്ധതികള്‍ ജകീയപങ്കാളിത്തത്തോടെ കൂടുതല്‍ ഫലപ്രദമാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനതലം മുതല്‍ തദ്ദേശസ്ഥാപനതലംവരെ കമ്മിറ്റികള്‍ രൂപവത്കരിക്കും. ആരോഗ്യവകുപ്പിനൊപ്പം മറ്റ് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയായിരിക്കും കാമ്പയിൻ പ്രവര്‍ത്തനം. വാര്‍ഡ്തലത്തില്‍ ആരോഗ്യസേനകള്‍ക്കായിരിക്കും മിഷൻെറ ചുമതല. കാമ്പയിൻ നവംബര്‍ അഞ്ചിന് തുടക്കമാകും. ആരോഗ്യപരമായ ഭക്ഷണം, വ്യായാമം, ഡീ അഡിക്ഷന്‍, മാലിന്യനിർമാര്‍ജനം, ആരോഗ്യജാഗ്രത എന്നീലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നവംബര്‍ മുതല്‍ ജനുവരിവരെ നീളുന്ന ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കാമ്പയിൻ വിശദീകരണവുമായി ബന്ധപ്പെട്ട് യോഗം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, ആര്‍ദ്രം മിഷന്‍ ജില്ല നോഡല്‍ ഓഫിസര്‍ ഡോ. ഇ. മോഹനന്‍, ഡോ. കെ.സി. സച്ചിന്‍, ഡോ. കെ.വി. ലതീഷ് എന്നിവര്‍ സംസാരിച്ചു.
Next Story